Tuesday, 17 December 2019

ചാക്കോ ജോണ്‍:

ചാക്കോ ജോണ്‍:
ഇന്നു കാലത്ത് 9.40 ന് ആണ് ഈറോഡിൽ നിന്നും ഗരീബ് രഥ് എക്സ്പ്രസ് ഓടിച്ച് യശ്വന്തപുരം എത്തിയത്.
രണ്ടു മരണ വാർത്തകൾ ആണ് കാത്തിരുന്നത്.
ഒന്നാമത്തേത് ഒരു ആത്മഹത്യയായിരുന്നു.അയൽവാസി ചാക്കോ ജോൺ 48 വയസ്.
വെളുപ്പിന് രണ്ടുമണിയോടെ ഫറോക്ക് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനു മുൻപിൽ ജീവിതം അവസാനിപ്പിച്ചു.
ഫറോക്കിൽ അമ്പലങ്ങാടി നിന്ന് ചമ്മിനി വാസു റോഡ് (പുറ്റേക്കാട് റോഡ്) വഴി യാത്ര ചെയ്യുന്ന ഒരാൾക്കും ഒഴിവാക്കാൻ പറ്റാത്ത ഒരാളായിരുന്നു സാം അച്ചായൻ എന്നറിയപ്പെട്ടിരുന്ന ചാക്കോ ജോൺ.
പ്രവാസ ജീവിതത്തിനിടയിൽ വിവാഹം മരണം ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ ഞാൻ നാട്ടിൽ പോകാറുണ്ട് .
എന്റെ വീടിനോട് അടുത്താണ് അച്ചായന്റെ കാർ ഷെഡ്.
ഓണത്തിന്റെ ഒരുക്കങ്ങൾക്കായി അതിരാവിലെ എഴുന്നേല്ക്കുന്ന ഞങ്ങളുടെ കാതിലേക്ക് വെങ്കിടേശ്വര സുപ്രഭാതം ഒഴുകി വരുന്നു.
അമ്പലത്തിൽ നിന്നാണ് എന്നു ഞാൻ ആത്മഗതം ചെയ്തപ്പോൾ ഭാര്യ പറഞ്ഞു അത് അച്ചായന്റെ ഷെഡി ൽ നിന്നാണ്
പരിശോധിക്കാനായി റോഡിൽ വന്നു നോക്കിയപ്പോൾ കാർഷെഡ് തുറന്ന് വെച്ച് കാർസ്റ്റീരിയോ ഉച്ചത്തിൽ വെച്ച് ഒരു കുറിയും തൊട്ട് ഒരു സ്മോൾ (അതോ ലാർജോ) വീശി അച്ചായൻ
ഇതാണ് ഇതായിരുന്നു അച്ചായൻ.
എപ്പോഴും ചിരിക്കുന്ന മുഖത്തോടെയിരിക്കുമെങ്കിലും അകത്ത് അഗ്നിപർവതം പുകയുന്നുണ്ടായിരുന്നു എന്ന് ഇപ്പോൾ മനസിലാക്കുന്നു.
ഭാര്യയും 2 ആൺകുട്ടികളുമുണ്ടായിരുന്ന കുടുംബ ബന്ധം എന്നാണ് എങ്ങനെയാണ് ശിഥിലമായത്?
പിന്നീട് എപ്പോഴോ ഭാര്യ മറ്റൊരു കൂട്ട് തേടി പോയി.
അടുത്ത സുഹൃത്തുക്കളായ ബാലനും അജയനും രാജേഷും അവരുടെ പരിമിതിക്കകത്തു നിന്നു പല ശ്രമങ്ങളും നടത്തിയിരുന്നു.
എന്നാൽ ഇനി തിരിച്ചു വരാത്ത ലോകത്തേക്ക് ചിരിക്കുന്ന മുഖത്തോടെ നടന്നു പോയി.
ഒരിക്കൽ എന്നെ ഫറോക്കിൽ വിടാൻ കാറുമായി അച്ചായൻ വന്നിരുന്നു
അന്നു ഞാൻ എന്റെ ചില സംശയങ്ങൾ തിരക്കി എന്നാൽ ഒന്നും വിട്ടു പറഞ്ഞില്ല
പിന്നീട് പറയാം എന്നു മാത്രം
ആദരാഞ്ജലികൾ

No comments:

Post a Comment