ചമ്മി നി വാസു (03.03.1918 - 16.12.1919)
ഫറോക്കിലെ കമ്യൂണിസ്റ്റ് പാർട്ടി പടുത്തുയർത്തിയ ഒരാളായ ചമ്മിനി വാസുവിനെ പറ്റി പുതിയ തലമുറയിലെ പലർക്കും അറിയില്ല.
1934 മുതൽ മുതൽ കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി, 1964 ൽ സിപിഐഎംരൂപീകരിച്ച ശേഷം അതിലും പ്രവർത്തിച്ച ഫറോക്കിലെചുരുക്കം ചില നേതാക്കളിൽ ഒരാളാണ് ചമ്മിനി വാസു.
തൊട്ടുകൂടായ്മയ്കും തീണ്ടിക്കൂടായ്മയ്ക്കു ജാതിയതക്കും വംശീയതക്കും എതിരായി കേരളത്തിൽ അങ്ങോളം സഹോദരൻ അയ്യപ്പൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികളിലൊന്നായമിശ്രഭോജനത്തിൽ പങ്കെടുത്തതിനാൽ ജാതിയിൽ നിന്നും ബഹിഷ്കരിക്കപ്പെട്ടു.
1948-50 കളിൽ ഇ എം എസ് ,എ കെ ജി , സി ഉണ്ണി രാജ ,കെ പി ഗോപാലൻ , എ.വി കുഞ്ഞമ്പു, അഴീക്കോടൻ രാഘവൻ ,സി എച്ച് കണാരൻ കെ.എ കേരളീയൻ മുതലായ നേതാക്കൾ ഫറോക്കിന്റെ വിവിധഭാഗങ്ങളിൽ ഒളിവിൽ താമസിച്ചത് ചമ്മിനി വാസുവിന്റെ നേതൃത്വത്തിലായിരുന്നു.
1964 ഒക്ടോബർ 8 9 10 തീയതികളിൽ നടന്ന സിപിഎം ന്റെ ആദ്യ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ: ഇകെ നായനാർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 39 അംഗ കമ്മി റ്റിയിൽ ചമ്മിനി വാസു, കെ പത്മനാഭൻ, കേളു ഏട്ടൻ, ടി അയ്യപ്പൻ, എൻ ചന്ദ്രശേഖര കുറുപ്പ് , വി കെ ഗോപാലൻ, വി വി ദക്ഷിണാമൂർത്തി, യു കുഞ്ഞിരാമൻ എന്നിവർ അംഗങ്ങളായിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഫറോക്കിലെ ഓട്ടു തൊഴിലാളി സംഘടയെ കുറിച്ച് എഴുതുമ്പോൾപലരും വിട്ടുപോകുന്ന ഒരു പേരാണ് ചമ്മിനി വാസു, കാരണം അദ്ദേഹം ടൈൽ വർക്കേഴ്സ് യൂണിയൻ നേതാവായിരുന്നില്ല എന്നതാണ്.
ശ്രീ നടരാജ മുതലാളിയുടെ ഉടമസ്ഥതയിലുള്ള പാറക്കടവിലെ ഓട്ടു കമ്പനി 1968ൽ സമരം കാരണം ഒന്നരവർഷത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. ഫറോക്ക് മേഖലയിലെ തൊഴിലാളികളായിരുന്നു ഭൂരിപക്ഷവും. സമരം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന 121 തൊഴിലാളികളിൽ കുറേപ്പേർ പിരിഞ്ഞുപോയി.81 തൊഴിലാളികൾ സമരം തുടർന്നു. ചർച്ചയിൽ പോയ ചമ്മി നി വാസുവിന്റെ നേതൃത്വത്തിലുള്ള സംഘത്തോട് മുതലിയാർ പറഞ്ഞു ഇനി കമ്പനി നടത്താൻ എനിക്ക് പറ്റില്ല, ഞാൻ അത് നിങ്ങൾക്കു തരാം നിങ്ങൾ ഒരു ന്യായമായ പ്രതിഫലം തന്നാൽ മതി.
പിന്നീട് ചമ്മിനി വാസു, അത്തിക്കാട് ബാലൻ നായർ, വി കെ കണ്ടകുട്ടി ,ടി ബാലകൃഷ്ണൻ, അപ്പുക്കുട്ടൻ, യജ്ഞ മൂർതി നമ്പൂതിരിപ്പാട്, കുറ്റിയിൽ അപ്പു, പി വി ബാലൻ നായർ മുതലായ സഖാക്കൾ കമ്പനി വാങ്ങിക്കാൻ തീരുമാനിച്ചു.അതിനായി പ്രവർത്തനം തുടങ്ങി.ഇഎംഎസ് മന്ത്രിസഭയുടെ കാലമായിരുന്നു. ജനത ടൈൽ വർക്സ് എന്ന പേരിൽ ഒരു കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആയി രജിസ്റ്റർ ചെയ്തു .ഷെയർ പിടിക്കാൻ തുടങ്ങി. കമ്പനിയുടെ ആസ്തി പണയം വെച്ച് മൂന്ന് ലക്ഷം ലോൺ എടുക്കാൻ ശ്രമം തുടങ്ങി .1971 ൽ 3 ലക്ഷം ലോൺ സർക്കാർ അനുവദിച്ചു. ഒരു ലക്ഷം രൂപ തൊഴിലാളികളിൽ നിന്നും അഭ്യുദയ കാംക്ഷികളിൽ നിന്നുമായി പിടിച്ചെടുത്തു.
മലപ്പുറം ജില്ലയിലെ പാർട്ടി നേതാക്കൾ ഇത്തരം ഒരു ആശയത്തെ തുടക്കത്തിൽ തന്നെ തള്ളിപ്പറഞ്ഞു. അത് പ്രായോഗികമല്ല എന്നതായിരുന്നു അവരുടെ വാദഗതി.
അങ്ങനെ കമ്പനി പതുക്കെ കടത്തിൽ നിന്നും കരകയറി. പിന്നീട് ഷെയർ 8 ലക്ഷം ആയി മാറി 56% ബോണസ് കൊടുക്കാൻ പറ്റി.
ജനത ടൈൽ വർക്സിന്റെ ആവിർഭാവം ഓട്ടു തൊഴിലാളി കളുടെ സേവന-വേതന വ്യവസ്ഥകളിൽ ഗുണകരമായ ഒരു കുതിച്ചുചാട്ടത്തിന് വഴിതെളിച്ചു .മുമ്പ് കമ്പനി മുതലാളിമാർ പറയുന്ന നഷ്ടക്കണക്കുകൾ അംഗീകരിക്കാൻ തൊഴിൽവകുപ്പും തൊഴിലാളികളും തയ്യാറാകേണ്ടിയിരുന്നു. എന്നാൽ ജനത കമ്പനിയുടെ ലാഭത്തിന്റെയും ഉയർന്ന വേതനത്തിന്റെയും അടിസ്ഥാനത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ മറ്റ് ഓട്ടുകമ്പനികൾക്കും അംഗീകരിക്കേണ്ടിവന്നു.
പിന്നീട് സ്റ്റാൻഡേർഡ് ടൈൽ വർക്സ്, സ്റ്റാൻ ന്റേർഡ് ടൈ ൽ വർക്സ് തുടങ്ങിയ പല കമ്പനികളും തൊഴിലാളികളുടെ ഉടമസ്ഥതയിൽ വന്നു.
ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത് 1953 ആയിരുന്നു. പിന്നീട് 1963 രണ്ടാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. ഈ തെരഞ്ഞെടുപ്പിൽ ചമ്മിനി വാസുവും പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി. എന്നാൽ മൂന്നാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത് 1979 ലായിരുന്നു.
ചമ്മിനി വാസുവും സിപിഎം ഏരിയ സെക്രട്ടറി ആയിരുന്നു. പാർട്ടി ഫറോക്ക് പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥാനാർത്ഥിയായി ചമ്മിനി വാസുവിനെ പ്രഖ്യാപിച്ചു .എന്നാൽ ചില വ്യക്തികൾ പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തിച്ചു. പാർട്ടിയുടെ സ്വാധീനം മേഖലയിൽ പാർട്ടി ഏരിയാ സെക്രട്ടറിയെ തോൽപ്പിച്ചു.ഈ സംഭവം പാർട്ടിക്കും ക്കും കനത്ത ചീത്തപ്പേരുണ്ടാക്കി.അതോടൊപ്പം ചമ്മിനി വാസുവിനെ മാനസികമായി തളർത്തി .അതിന്റെ തുടർച്ചയായാണ് ഡിസംബറിൽ ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നത്. ഡിസംബർ 16ന് ഹൃദയാഘാതം മൂലം മരണപ്പെടുന്നതും.
ചമ്മിനിവാസുവിന്റെ അടുത്ത സുഹൃത്തായിരുന്ന കെ പത്മനാഭൻ അന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി മെമ്പർ ആയിരുന്നു .സംസ്കാര ചടങ്ങിൽ നിന്ന് സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ അദ്ദേഹം അവിടെവച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു .ഈ രണ്ടു മരണങ്ങൾക്കും മൂലകാരണമായ വ്യക്തി ഇന്നും പാർട്ടിയിൽ പ്രവർത്തിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത.
എന്റെ അറിവു ശരിയാണെങ്കിൽ സഖാവ് തോട്ടുങ്ങൽ ഷൺമുഖൻ ചമ്മിനി വാസുവിനു വേണ്ടി ശക്തമായി വാദിച്ച ഒരാളായിരുന്നു.
പലപ്പോഴും കാണുന്നത് ആത്മാർത്ഥമായി പാർട്ടി പ്രവർത്തനത്തിൽ ഏർ പ്പെടുന്ന പലരും മുകളിലേക്ക് ഉയരുന്നില്ല.
താഴെകിടയിൽ പ്രവർത്തിക്കാതെ വ്യക്തിപരമായ സ്വാർത്ഥ താല്പര്യത്തിനായി പാർട്ടിയിൽ എത്തുന്ന പലരും ഉയർന്ന കമ്മറ്റികളിൽ കടന്നുകൂടുന്നു.
മൈക്ക് കിട്ടിയാൽ മണിക്കൂറുകളോളം സംസാരിക്കുക എന്നത് മാത്രമാണ് ഇത്തരം ആളുകളുടെ യോഗ്യത.
എണ്ണത്തിലെ വർദ്ദനവ് ഗുണകരമായ കാര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

No comments:
Post a Comment